PSC യുടെ പുതിയ ഇന്റർവ്യൂ വന്നു
മലപ്പുറം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം) (കാറ്റഗറി നമ്പർ 16/2021) തസ്തികയിലേക്ക് 2023 ഫെബ്രുവരി 22, 23, 24 തീയതികളിൽ പി.എസ്.സി. മലപ്പുറം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 128 2021) തസ്തികയിലേക്ക് 2023 മാർച്ച് 3, 16, 17 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. പ്രസ്തുത തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടിട്ടും ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭ്യമാകാത്തവർ എൽ.ആർ. വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).
ആരോഗ്യ വകുപ്പിൽ ഡന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 - എട്ടാം എൻ.സി.എ. - എസ്.സി.സി.സി. (കാറ്റഗറി നമ്പർ 173/2022) തസ്തികയിലേക്ക് 2023 മാർച്ച് 23 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 6 വിഭാഗവുമായി ബന്ധപ്പെടണം