08.02.2023 തീയതിയിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധപ്പെടുത്തിയ കൂട്ടിച്ചേർക്കൽ/തിരുത്തൽ വിജ്ഞാപന പ്രകാരം,
◼️കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (ടി.പി.യൂണിറ്റ്)ൽ കുക്ക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 154/2022) തസ്തികയുടെ 3% ഒഴിവുകളിൽ ഭിന്നശേഷി സംവരണം (ചലനശേഷിക്കുറവുള്ളവർ സെറിബ്രൽ പാൾസി ബാധിച്ചവർ, കേൾവിക്കുറവുള്ളവർ, കാഴ്ചക്കുറവുള്ളവർ എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക്) നടപ്പിൽ വരുത്തുന്നതിലേയ്ക്കായും,
◼️കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ വിവിധ വിഷയങ്ങളിൽ നോൺ വൊക്കേഷണൽ ടീച്ചർ (സീനിയർ-കൊമേഴ്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 399 2022 മുതൽ 402/2022 വരെ) തസ്തികയുടെ 3% ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച ഒഴിവുകളിൽ ബ്ലൈൻഡ്നസ് വിഭാഗത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള തിരുത്തൽ വിജ്ഞാപനവും,
◼️ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (വിവിധ വിഷയങ്ങൾ) (കാറ്റഗറി നമ്പർ 47/2022 മുതൽ 58/2022 വരെ) തസ്തികയുടെ
വിജ്ഞാപനത്തിലെ പ്രായപരിധിയിൽ തിരുത്തൽ വരുത്തിയിട്ടുള്ളതിനാൽ
പ്രായപരിധി 22-40 എന്ന് പുനർനിശ്ചയിച്ചിട്ടുള്ളതിനാൽ)
◼️38-40 പ്രായപരിധിയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുവാൻ അവസരം നൽകുന്നതിലേക്കായി കൂട്ടിച്ചേർക്കൽ വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
◼️പ്രസ്തുത തിരുത്തൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് (പ്രസ്തുത തസ്തികകളുടെ വിജ്ഞാപനങ്ങളുടെ അവസാന തീയതിക്കകം നിശ്ചിത യോഗ്യത നേടിയവർക്ക് മാത്രം) (കാറ്റഗറി നമ്പർ 154/2022, 399/2022, 400/2022, 401/2022, 402/2022 എന്നീ തസ്തികളുടെ വിജ്ഞാപനത്തിന് 2023 ഫെബ്രുവരി 9 മുതൽ 2023 ഫെബ്രുവരി 23 വരെയും
◼️കാറ്റഗറി നമ്പർ 47/2020 മുതൽ 58/2020 വരെയുള്ള വിജ്ഞാപനത്തിന് 2023 ഫെബ്രുവരി 9 മുതൽ 2023 മാർച്ച് 10 വരെയും അപേക്ഷ സമർപ്പിക്കുവാൻ അവസരം നൽകിയിട്ടുണ്ട്. വിജ്ഞാപനത്തിലെ മറ്റു വ്യവസ്ഥകൾക്ക് മാറ്റമില്ലയെന്ന് PSC ചെയർമാൻ അറിയിച്ചിരിക്കുന്നു