Malayalam Grammer

ക്രീയയെ രണ്ടാതി തിരിക്കാം. കേവല ക്രീയ എന്നും പ്രയോജന ക്രീയ എന്നും
1)കേവല ക്രീയ
ഒരാള്‍ തനിയെ ചെയ്യുന്ന പ്രവൃത്തിയാണ് കേവല ക്രീയ
ഉദാഹരണം: ഓടുന്നു, ചാടുന്നു, ഉറങ്ങുന്നു, പാടുന്നു, പഠിക്കുന്നു....
2)പ്രയോജക ക്രീയ
പരപ്രേരണയോടുകൂടി ചെയ്യുന്ന പ്രവൃത്തിയാണ് പ്രയോജക ക്രീയ
ഉദാഹരണം: ഓടിക്കുന്നു, ചാടിക്കുന്നു, ഉറക്കുന്നു, പാടിക്കുന്നു, പഠിപ്പിക്കുന്നു
കേവലക്രീയയെ വീണ്ടും രണ്ടാതി തിരിച്ചിരിക്കുന്നു. കാരിതം എന്നും അകാരിതം എന്നും. കാരിതമെന്നാല്‍ 'ക്കു' ചേര്‍ന്ന രൂപം. ക്കു ഇല്ലാത്തത് അകാരിതം
ഉദാഹരണം
കാരിതം           അകാരിതം
പഠിക്കുന്നു          ഓടുന്നു
പറക്കുന്നു          ചാടുന്നു
ചിന്തിക്കുന്നു  പാടുന്നു
സകര്‍മ്മകവും അകര്‍മ്മകവും
കര്‍മ്മം ഉള്ള ക്രീയയെ സകര്‍മ്മകമെന്നും കര്‍മ്മം ഇല്ലാത്ത ക്രീയയെ അകര്‍മ്മകമെന്നു വിളിക്കുന്നു. ക്രീയയോട് 'ആരെ', 'എന്തിനെ' എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടുന്നുവെങ്കില്‍ സകര്‍മ്മകവും ഉത്തരം കിട്ടുന്നില്ല എങ്കില്‍ അകര്‍മ്മകവും മാണ്.
അകര്‍മ്മകം      സകര്‍മ്മകം 
ഓടുന്നു       തിന്നുന്നു
ചാടുന്നു        കൊന്നു
ഉറങ്ങി         കടിച്ചു
മുറ്റുവിന-പറ്റുവിന
ക്രീയയെ പ്രാധാന്യം അനുസരിച്ച് മുറ്റുവിനയെന്നും പറ്റുവിനയെന്നു രണ്ടായി തിരിച്ചിരിക്കുന്നു. വിന എന്ന ക്രീയ എന്നര്‍ത്ഥം. മുറ്റി നില്‍ക്കുന്നത് മുറ്റുവിനയും, പറ്റി നില്‍ക്കുന്നത് പറ്റുവിനയുമാണ്
ഉദാഹരണം
മുറ്റുവിന  പറ്റുവിന
തകര്‍ന്നു  തകര്‍ന്ന
പറഞ്ഞു  പറഞ്ഞ
കുളിച്ചു  കുളിച്ച
കെട്ടിടം തകര്‍ന്നു
അവന്‍ പറഞ്ഞു
കുളിച്ചു വന്നു ഇവയൊക്കെ രണ്ടു വാക്കായി പറഞ്ഞാലും അര്‍ത്ഥം ഉണ്ട്
എന്നാല്‍ പറ്റുവിന നോക്കുക
തകര്‍ന്ന എന്നിതന് യാതൊരു അര്‍ത്ഥവും കിട്ടുന്നില്ല. തകര്‍ന്ന കെട്ടിടം ഇങ്ങനെപറയുമ്പോള്‍ വ്യക്തമായ അര്‍ത്ഥം ലഭിക്കുന്നു. ഇവിടെ കെട്ടിടം എന്ന വാക്ക് കൂട്ടി ചേര്‍ത്തപ്പോഴാണ് അര്‍ത്ഥം ലഭിച്ചത്. അതിനാല്‍ തകര്‍ന്ന എന്ന ക്രീയ കെട്ടിടത്തോട് പറ്റി നില്‍ക്കുന്നതുകൊണ്ട് പറ്റുവിന
ഇതുപോലെ തന്ന പറഞ്ഞകാര്യം, കുളിച്ച രാധ  ഇവിടെയൊക്കം മറ്റൊരു വാക്കിനോട് പറ്റി നില്‍ക്കുന്നു.
വിനയെച്ചം - പേരെച്ചം
പറ്റുവിനയെ വീണ്ടും രണ്ടായിതിരിക്കുന്നു
വിനയെച്ചവും പേരെച്ചവും. ക്രീയയോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ക്രീയയാണ് വിനയെച്ചം. പേരിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ക്രീയയാണ് പെരെച്ചം
ഉദാഹരണം
പെരെച്ചം  വിനയെച്ചം
വിടര്‍ന്ന പൂവ്  വിടരാന്‍ തുടങ്ങി
കുളിച്ച കുട്ടി  കുളിച്ചു വന്നു
കേട്ട പാട്ട്          കേട്ട് നടന്നു
എഴുതിയ കഥ  ഓടാന്‍ പോയി
എഴുതുന്ന കഥ  പാടവെ ഉറങ്ങി
ഒഴുകുന്ന നദി  പാടാന്‍ വന്നു
പാടിയ കുട്ടി  വന്നാല്‍ കാണാം
വന്ന കുട്ടി          എഴുതിയിട്ട് വന്നു
വിടര്‍ന്ന പൂവ്- ഇവിടെ വിടര്‍ന്ന എന്നത് ഒരു ക്രീയയാണ് പൂവ് നാമവും
വിടരാന്‍ തുടങ്ങി-വിടരാന്‍ ഇത് ക്രീയയാണ്, തുടങ്ങി ഇതും ക്രീയയാണ്
വിനയെച്ചത്തെ മുന്‍വിനയെച്ചം, പിന്‍വിനയെച്ചം, തന്‍വിനയെച്ചം, നടുവിനയെച്ചം, പാര്‍ഷികവിനയെച്ചം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു.

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers