*ഇന്ന് അറിയാൻ* *സി എസ്‌ സുജാത - ജനനം*

*ഇന്ന് അറിയാൻ*
*സി എസ്‌ സുജാത - ജനനം*
_______________________________
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവും മുൻ പാർലമെൻറംഗവുമാണ് സി.എസ്. സുജാത. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് 1965 മേയ് 28-ന് ജനിച്ചു. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം നേടിയ ഇവർ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. എസ്എഫ്ഐ സംസ്ഥാന ഭാരവാഹി, കേന്ദ്ര കമ്മിറ്റിയംഗം, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനാധപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവുമാണ്.
1995 മുതൽ രണ്ടു വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്നു.
2004-ൽ മാവേലിക്കര മണ്ഡലത്തിൽനിന്ന്ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള സർവ്വകലാശാല സെനറ്റ്, സിൻഡിക്കേറ്റ് എന്നിവയിൽ അംഗമായിരുന്നു. ഇപ്പോൾ മാവേലിക്കര കോടതിയിൽ അഭിഭാഷക.
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ ,വർഷം , മണ്ഡലം , വിജയിച്ച സ്ഥാനാർത്ഥി , പാർട്ടിയും മുന്നണിയും , പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി, പാർട്ടിയും മുന്നണിയും 2011 ,ചെങ്ങന്നൂർ, നിയമസഭാമണ്ഡലം പി.സി. വിഷ്ണുനാഥ്, കോൺഗ്രസ് (ഐ.), യു.ഡി.എഫ്, .സി.എസ്. സുജാതസി.പി.ഐ.എം., എൽ.ഡി.എഫ്.

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers