പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാരം ബെന്യാമിന്. ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ‘ജാസ്മിന്‍ ഡേയ്‌സ്’ എന്ന കൃതിയാണ് പുരസ്‌ക്കാരം നേടിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കമാണിത്. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. ഷഹനാസ് ഹബീബാണ് നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. അറേബ്യന്‍ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് മുല്ലപ്പൂ നിറമുള്ള പകലുകള്‍.
Tags
Awards