*ഇന്ന് അറിയാൻ*
ഇന്ന് ലോക പുകയില വിരുദ്ധ ദിനം
______________________________
മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.

ലോകത്തു പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു. പുകയില ഉൽപ്പന്നങ്ങൾ ലോകത്ത് വൻകിട കുത്തക കമ്പനികളുടെ വമ്പിച്ച വരുമാന മാർഗ്ഗമാണ്. കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് പുകയിലയും പുകയില ഉൽപ്പന്നങ്ങൾ വഴിയും നടക്കുന്നത്.
പുകയിലയുടെ പുക ശ്വസിക്കുന്നവർക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു. ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേർ, അതായത് ഒരു വർഷം 50 ലക്ഷം പേർ പുകയിലജന്യ രോഗങ്ങൾകൊണ്ട് മരിച്ചുവീഴുന്നു.പുകയില ഉപയോഗം അർബുദമുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്നു. പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. ഞരമ്പ് രോഗങ്ങൾക്ക് ഇട നൽകുന്നു.
Tags
Questions