ഇന്നത്തെ പ്രത്യേകതകൾ
*07-06-2018*
*ഇന്ന് 2018 ജൂൺ 7,1193 ഇടവം 24, 1439 റമദാൻ 22, വ്യാഴം*
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 7 വർഷത്തിലെ 158(അധിവർഷത്തിൽ 159)-ാം ദിനമാണ്.*
➡ *ചരിത്രസംഭവങ്ങൾ*
1099 - ആദ്യ കുരിശുയുദ്ധം: ജെറുസലേം ആക്രമണം ആരംഭിച്ചു.
1654 - ലൂയി പതിനാലാമൻ ഫ്രാൻസിന്റെ രാജാവായി.
1862 - അമേരിക്കയും ബ്രിട്ടണും അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു.
1863 - ഫ്രഞ്ചു സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു.
1975 - ഇംഗ്ലണ്ടിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ്മൽസരങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു.
1981 - ആണവായുധം നിർമ്മിക്കുന്നുണ്ടെന്നാരോപിച്ച് ഇറാക്കിലെ ഒസിറാക്ക് ന്യൂക്ലിയർ റിയാക്റ്റർ, ഇസ്രയേൽ വായുസേന തകർത്തു.
2006 - ആന്ത്രാക്സ് ഭീതിയെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്റ് പിരിഞ്ഞു.
➡ *ജന്മദിനങ്ങൾ*
1975 - ഏകതാ കപൂർ (ഇന്ത്യൻ ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ)
1954 - ജയന്തി നടരാജൻ , (തമിഴ്‌നാട്ടിൽ നിന്നുള്ള രാഷ്ട്രീയക്കാരി)
1974 - മഹേഷ് ഭൂപതി (ഇന്ത്യൻ ടെന്നീസ് താരം)
1942 -മുഅമ്മർ ഖദ്ദാഫി (അന്തരിച്ച ലിബിയൻ പ്രസിഡണ്ട്)
1981 - അന്ന കൂർണ്ണിക്കോവ ( ടെന്നീസ് താരം)
1848 - പോൾ ഗോഗിൻ (ഫ്രഞ്ച് ചിത്രകാരൻ
1952 - ഒർഹാൻ പാമുഖ് , (2006 ലെ സാഹിത്യ നോബൽ ജേതാവ്,തുർക്കിയിൽ ജനിച്ചു)
1879 - മഹാകവി പന്തളം കേരളാ വർമ്മ
➡ *ചരമവാർഷികങ്ങൾ*
1954 - അലൻ ട്യൂറിംഗ് - (ഗണിതശാസ്ത്രഞ്ജൻ)
➡ *മറ്റ് പ്രത്യേകതകൾ*
⭕ തലൈവർ രജനി ചിത്രം 'കാല' ഇന്ന് പ്രദർശനത്തിനെത്തും
⭕ 1905 - നോർവേക്ക് സ്വാതന്ത്രം ലഭിച്ചു
⭕ 1979- ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഭാസ്കര 1 വിജയകരമായി വിക്ഷേപിച്ചു
⭕ 1893 - ജൂൺ 7 ന് ആയിരുന്നു ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിൽ വച്ച് ട്രെയിനിൽ നിന്ന് ഇറക്കി വിട്ടത്.
(അനുബന്ദമായി ചേർത്ത ലേഖനം വായിക്കുമല്ലൊ)
(അനുബന്ദമായി ചേർത്ത ലേഖനം വായിക്കുമല്ലൊ)
Tags
Questions